“വാക്കാണ് എന്‍റെ ഒരേ ഒരു സ്വത്ത്"

             ഗീതാ ഹിരണ്യൻ

'ഗീതകം നവമുകുളപുരസ്കാരം'

സാഹിത്യകാരി ഗീതാ ഹിരണ്യന്റെ ഓർമ്മക്കായി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നു. സംസ്ഥാനത്തെ ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ കഥ, കവിത, ലേഖനം എന്നിവക്കാണ് പുരസ്കാരങ്ങൾ. ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ വെവ്വേറെ മത്സരങ്ങൾ ഉണ്ടായിരിക്കും. സർട്ടിഫിക്കറ്റ്, സ്മാരകഫലകം, സാഹിത്യപുസ്തകങ്ങൾ എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. പത്താം സ്ഥാനം വരെയുള്ളവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നൽകും. കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ ഉൾപ്പെടുന്ന സമിതിയായിരിക്കും പുരസ്കാരങ്ങൾ നിശ്ചയിക്കുന്നത്. ഓരോ വർഷവും മാർച്ച് അവസാനവാരത്തിലാണ് പുരസ്കാരദാന ചടങ്ങ് നടത്തുന്നത്

പ്രത്യേക ശ്രദ്ധക്ക്:- സോഷ്യൽ മീഡിയ ഉൾപ്പെടെ മറ്റ് മാധ്യമങ്ങളിൽ മുൻപ് പ്രസിദ്ധീകരിക്കാത്ത കൃതികളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. ഒരാൾക്ക് ഓരോ മത്സരഇനത്തിലും പങ്കെടുക്കാവുന്നതാണ്. എന്നാൽ, ഒരേ ഇനത്തിലേക്ക് ഒരാളുടെ ഒന്നിൽ കൂടുതൽ കൃതികൾ അനുവദിക്കുന്നതല്ല.

 
 

2020-ലെ പുരസ്കാരത്തിനുള്ള കൃതികൾ 3 ഫോട്ടോകൾ ഉൾപ്പെട്ട ബയോഡാറ്റയും സ്വയം സാക്ഷ്യപത്രവും പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവും സഹിതം ഫെബ്രുവരി 29നകം ഗീതകം ലിറ്ററേച്ചർ കമ്മിറ്റി, എക്സ്ട്രീം മീഡിയ സൊല്യൂഷൻസ്, റൂം നമ്പർ-E4, രാമു കാര്യാട്ട് തിയ്യറ്റർ കോംപ്ലെസ്, തൃശ്ശൂർ-20 എന്ന വിലാസത്തിലും digitalfilmmakersforum@gmail.com ഇ-മെയിലിലും ലഭിച്ചിരിക്കണം.

Ph: 9447200959, 6282252846, 9446625892, 9387242245.

പ്രത്യേക ശ്രദ്ധക്ക്:- കവറിന് പുറത്ത് കൃതിയുടെ തരം എഴുതണം.

                                                                 

                                                                സാക്ഷ്യപത്രം

From,

വിദ്യാർത്ഥിയുടെ പേര്:

വിലാസം:

ക്ലാസ്സ്:

സ്കൂൾ:

ഫോൺ നമ്പർ: (വിദ്യാർത്ഥി/രക്ഷിതാവ്)

ഇമെയിൽ: (വിദ്യാർത്ഥി/രക്ഷിതാവ്)

To,

ഡോ. ബി. ജയകൃഷ്ണൻ.

ചെയർമാൻ, ഗീതകം ലിറ്ററേച്ചർ കമ്മിറ്റി,

ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ്.

സർ,

ഞാൻ, --------------------------സ്കൂളിലെ -------- -ͻo ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥി / വിദ്യാർത്ഥിനിയാണ്. എന്റെ ----------------------- (പേരും ബ്രാക്കറ്റിൽ ഇനവും) എന്ന കൃതി / കൃതികൾ ഗീതകം നവമുകുളപുരസ്കാരം-2020 ലേക്ക് സമർപ്പിച്ചിട്ടുണ്ട്. ടി. കൃതി / കൃതികൾ എന്റെ സ്വന്തം രചനയാണ്. ഇതിൽ മറ്റാരുടെയെങ്കിലും പകർപ്പവകാശം, കീർത്തി എന്നിവ ഹനിക്കും വിധമുള്ള ആശയങ്ങളോ വാക്യങ്ങളോ ഇല്ല.   ടി. കൃതി / കൃതികൾ സാമൂഹ്യമാധ്യമങ്ങൾ  ഉൾപ്പെടെ മറ്റ് മാധ്യമങ്ങളിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ളതല്ല എന്നും ഇതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.

എന്റെ സ്കൂൾ, ക്ലാസ്സ് എന്നിവ തെളിയിക്കുന്ന പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവും ഇതോടൊപ്പം ഹാജരാക്കുന്നു.

                                                   എന്ന്,

വിദ്യാർത്ഥിയുടെ ഒപ്പ്-പേര്

രക്ഷിതാവിന്റെ ഒപ്പ്-പേര്-സ്ഥാനം